kulamai-road

വക്കം: കരവാരം പഞ്ചായത്തിലെ വഞ്ചിയൂർ മൂലയിൽതോട് കോണത്തുകാവ് റോഡ് കുളമായിട്ട് നാളുകളേറെയായി. ഈ റോഡ് മഴക്കാലമായാൽ ചെളിക്കളമാണ്. ഒരുകിലോമീറ്ററോളം നീളമുള്ള ഈ റോഡ് കോൺക്രീറ്റ് ചെയ്ത് ​ഗതാ​ഗതയോ​ഗ്യമാക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർക്ക് അനക്കമില്ല. ഏതാണ്ട് പത്തോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. മഴക്കാലമായാൽ ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളൊന്നും ഈ റോഡിലൂടെ വരില്ല. റോഡിൽ തെന്നിവീണ് നിരന്തരം അപകടവും ഇവിടെ പതിവാണ്. അടിയന്തരമായി റോഡ് പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.