നെടുമങ്ങാട്: നെടുമങ്ങാട് ടൗൺ മുസ്ലിം ജമാത്തിൽ 50 - മത് കോട്ടുപ്പാ ഉറൂസ് മുബാറകിന് ഇന്ന് കൊടിയേറും.വൈകിട്ട് 4ന് ജമാത്ത് അങ്കണത്തിൽ പ്രസിഡന്റ് എ.എ.റഷീദ് പതാക ഉയർത്തും. ചീഫ് ഇമാം അൽ ഉസ്താദ് ആബിദ് മൗലവി അൽഹാദി ഉദ്‌ഘാടനം നിർവഹിക്കും. 8,9,10 തീയതികളിൽ വൈകിട്ട് പ്രമുഖരുടെ പ്രഭാഷണവും 11 ന് ദുആ മജ്‌ലിസും നടക്കും.മണ്ണാർക്കാട് ആറ്റക്കോയ തങ്ങൾ ഐദറൂസ് നേതൃത്വം നൽകും. 12 ന് മൗലിദ്, ദുആ, അന്നദാനം എന്നിവയോടെ സമാപിക്കും.