anil-kanth

തിരുവനന്തപുരം: തുടർച്ചയായ ഡ്യൂട്ടി പൊലീസുകാരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തിൽ സേനാംഗങ്ങൾക്ക് ദീർഘനേരം തുടർച്ചയായി ഡ്യൂട്ടി നൽകരുതെന്ന് ഡി.ജി.പിയുടെ സർക്കുലർ. 12മണിക്കൂറോളം മിക്കവരും ജോലി ചെയ്യുന്നുണ്ട്. 482 സ്റ്റേഷനുകളിലായി 21,428 പൊലീസുകാരുണ്ട്. ഒരു സ്റ്റേഷനിൽ ശരാശരി 45പേർ. പകുതിയിലേറെ സ്റ്റേഷനുകളിൽ 35പേരിൽ താഴെ മാത്രം. സേനാംഗങ്ങളുടെ കുറവാണ് തുടർച്ചയായ ഡ്യൂട്ടിക്ക് കാരണം. ഇത് പരമാവധി ഒഴിവാക്കി ഡ്യൂട്ടി പുനഃക്രമീകരിക്കാനാണ് നിർദ്ദേശം.