1

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ കഥാകാരൻ ടി. പദ്മനാഭൻ അതിഥിയായെത്തി. ശിവൻകുട്ടിയെയും ഭാര്യ പാർവതിയെയും അടുത്ത് പരിചയമില്ലെങ്കിലും പാർവതിയുടെ പിതാവ് പി. ഗോവിന്ദപ്പിളളയുമായുളള അടുത്ത ബന്ധം മുൻനിറുത്തിയാണ് വിളിക്കുന്നതെന്നും രണ്ട് പേരെയും കാണാൻ ആഗ്രഹമുണ്ടെന്നും ടി. പദ്മനാഭൻ ശിവൻകുട്ടിയെ ഫോണിൽ അറിയിക്കുകയായിരുന്നു. അത്താഴം കഴിച്ച ശേഷമാണ് കഥാകൃത്ത് മടങ്ങിയത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഒപ്പമുണ്ടായിരുന്നു.