anori

കിളിമാനൂർ: കിളിമാനൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ അമൃതമഹോത്സവം ഉപജില്ലാതല ക്വിസ് മത്സരം നടന്നു. എൽ.പി, യു.പി, ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി പ്രത്യേക മത്സരം സംഘടിപ്പിച്ചു. ഉപജില്ലാതല മത്സരത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി.ആർ. സാബു നിർവഹിച്ചു. എൽ.പി വിഭാഗത്തിൽ നിന്നും ജി.എൽ.പി.എസ് പകൽക്കുറിയിലെ അൽഫിയ, അഭിനവ്.എ.ആർ എന്നിവരും യു.പി വിഭാഗത്തിൽ നിന്ന് എൻ.എസ്.എസ്.എച്ച്.എസ്.എസ് മടവൂരിലെ അനന്യ.പി.എസ്, ആദിദേവ് പി.എസ് എന്നിവരും എച്ച്.എസ് വിഭാഗത്തിൽ നിന്ന് എൻ.എസ്.എസ് എച്ച്.എസ്.എസ് മടവൂരിലെ നവനീത്കൃഷ്ണ.ആർ,നവനീത് കൃഷ്ണ യു.എസ് ,എച്ച്.എസ്.എസ് വിഭാഗത്തിൽ നിന്നും ജി എച്ച്.എസ്.എസ് കിളിമാനൂരിലെ അദ്വൈത് പി.എസ്,ഗായത്രിയും വിജയികളായി.