accident

തിരുവനന്തപുരം: പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മാതൃകയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പിലും ഡ്യൂട്ടിക്കിടെ അപകടങ്ങൾ സംഭവിക്കുന്നവർക്ക് എക്സ്ഗ്രേഷ്യ സഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് ജോലികൾ നിർവഹിക്കുന്നതിനിടെ മരണം, സ്ഥിരമായ അംഗവൈകല്യം എന്നിവ സംഭവിക്കുന്നവർക്കാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ച രീതിയിൽ സഹായം അനുവദിക്കുക. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് മുതലുള്ള മുൻകാല പ്രാബല്യത്തോടെയാകും ഇത്.

സഹായം ഇങ്ങനെ

 10ലക്ഷം : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സംഭവിക്കുന്ന സാധാരണ മരണം

 20ലക്ഷം : തീവ്രവാദി ആക്രമണം, ബോംബ് സ്‌ഫോടനം എന്നിവ മൂലമുള്ള മരണം

 5 ലക്ഷം : കൈകാലുകൾ നഷ്ടപ്പെടുക, കാഴ്ച ശക്തി നഷ്ടപ്പെടുക തുടങ്ങി സ്ഥായിയായ അംഗവൈകല്യം.

 10ലക്ഷം : തീവ്രവാദി ആക്രമണമോ മറ്റ് അപകടങ്ങളോ മൂലമുള്ള ഇത്തരം അംഗവൈകല്യം.