
കിളിമാനൂർ: തൊളിക്കുഴി എസ്.വി.എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്കായി കിളിമാനൂർ ബി.ആർ.സിയുടെയും അടയമൺ പ്രാഥമികരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഹാൻഡ്‌വാഷ് ഫ്ലോർ വാഷ് പരിശീലനവും കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തെക്കുറിച്ച് ക്ലാസും ഡോ. ഷീജ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ വി.ആർ. രാജേഷ് റാം, പി.ടി.എ പ്രസിഡന്റ് എം. തമീമുദീൻ, അദ്ധ്യാപകനും വാർഡ് മെമ്പറുമായ എ.എം. ഇർഷാദ്, ബി.ആർ.സി കോഓർഡിനേറ്റർ ജയലക്ഷ്മി, എ.ആർ. ഷമീം, സനൂജ്. എസ്. ഖാൻ എന്നിവർ പങ്കെടുത്തു.