dd

വെമ്പായം: കൊവിഡ് കാലത്ത് അന്നം ഊട്ടിയ മാവും പ്ലാവും ഈ സീസണിൽ പൂക്കാൻ മറന്നു. മഴ മാറി മാനം തെളിഞ്ഞെങ്കിലെ ഇനി പ്ലാവും മാവും ഒക്കെ പൂവിട്ട് കായ്കൾ വിരിയൂ. ഇത്തവണ പൂത്ത പ്ലാവുകളിൽ ഒന്നോരണ്ടോ എണ്ണമാണ് ചക്കയായി വീണത്. മാവുകൾ ഒന്നും തന്നെ പൂത്തിട്ടും ഇല്ല. പൂത്തതാകട്ടെ മഴയിൽ പൊഴിഞ്ഞും പോയി. ഇടവിട്ട് പെയ്യുന്ന മഴയാണ് കേരളത്തിലെ കാർഷിക ഫലങ്ങൾക്ക് തിരിച്ചടിയായത്.

2018ലെ പ്രളയത്തിന് ശേഷമാണ് ഫലവൃക്ഷങ്ങൾ കാലം തെറ്റി പൂക്കുന്നതും കായ്ഫലം കുറഞ്ഞും തുടങ്ങിയത്. വേനൽക്കാല വിഭവങ്ങളെല്ലാം ഇത്തവണ നമുക്ക് അന്യമാകും എന്നാണ് കാർഷിക രംഗത്തുള്ളവർ പറയുന്നത്.

വില്ലനായി തോരാമഴ

1. ഈ വർഷം ഫെബ്രുവരി മുതൽ മഴ

2. ഡിസംബറായിട്ടും വെയിൽ തെളിഞ്ഞില്ല

3. ഫലവൃക്ഷങ്ങൾ പൂക്കുന്നത് നവംബർ - ഡിസംബർ മാസങ്ങളിൽ

കാലാവസ്ഥയിലെ മാറ്റം ഭക്ഷ്യശൃംഖലയെ തകർത്തു. ചക്കയും മാങ്ങയും ഇത്തവണ വേണ്ടത്ര ഉണ്ടാകില്ലെന്ന ആശങ്ക കർഷകർ പങ്കുവച്ചിരുന്നു. കാലാവസ്ഥ തെളിഞ്ഞാൽ പൂവിട്ട് കായ്കൾ വരാൻ ഇനിയും സാധിക്കുമെന്നാണ് കൃഷി വിദഗ്ധരുടെ അഭിപ്രായം.

റോഷ്നി, കൃഷി ഒഫീസർ