പാലോട്: നന്ദിയോട് സ്പർശം പാലിയേറ്റീവ് ടീമിന്റെ വാർഷിക പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം ഉദ്ഘാടനം ചെയ്തു. നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവൻ മുഖ്യാതിഥിയായി. ബി.എ സംസ്കൃതം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ക്യഷ്ണപ്രിയയെ അനുമോദിച്ചു. എസ്.എസ്.സജീഷ്, നന്ദിയോട് ജെ.ബാബു, ടി.എസ്.പി. സുരേഷ് കുമാർ,ടി.എസ്.അജികുമാർ,വിക്ടർ തോമസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.കെ.സദാശിവൻ (പ്രസിഡന്റ്),കെ.രത്നാകരൻ നായർ (വൈസ് പ്രസിഡന്റ്), എസ്.എസ്.ബാലു (സെക്രട്ടറി),ഇളവട്ടം ഹരി (ജോയിന്റ് സെക്രട്ടറി),വി.എസ്. ഹണികുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.