വർക്കല:ഡോ:അംബേദ്കറുടെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് വർക്കല ഡോ.അംബേദ്കർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.പ്രൊഫ.ഗേളി ഷാഹിദ് അധ്യക്ഷതവഹിച്ചു. അയിരൂർ പുരുഷോത്തമൻ,നടയറ നാസർ, വർക്കല മോഹൻദാസ്, രാജീവ്,സുചിത്ര,ഹരികുമാർ, മിലൻ,സജീവ് എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് വർക്കല പട്ടണത്തിലെ അംബേദ്കർ പ്രതിമയിൽ ഭാരവാഹികൾ ഹാരാർപ്പണവും നടത്തി.പ്രാർത്ഥന, പ്രഭാഷണം എന്നിവയും നടന്നു.