vijaynaduraj

മുടപുരം: ശക്തമായ ത്രികോണമത്സരം നടന്ന ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്തിലെ ഇടയ്ക്കോട് ഡിവിഷൻ എൽ.ഡി.എഫ് നിലനിറുത്തി.
463 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫി സ്ഥാനാർത്ഥിയായ സി.പി.എമ്മിലെ ആർ.പി. നന്ദുരാജ് വിജയിച്ചത്. 3672 വോട്ടാണ് നന്ദുരാജിന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.എസ്.പിയിലെ കോരാണി ഷിബുവിന് 3209 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയിലെ ടി.എൽ. ഷീബയ്ക്ക് 600 വോട്ടും ലഭിച്ചു. നേരത്തെ ഇവിടെ നിന്ന് വിജയിച്ച ഒ.എസ്. അംബിക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തിൽ ആഹ്ളാദം പ്രകടപ്പിച്ച് എൽ.ഡി.എഫ് പ്രവർത്തകർ വിവിധയിടങ്ങളിൽ പ്രകടനം നടത്തി.