rajarshi
rajarshi

തിരുവനന്തപുരം: ബോസ്റ്രൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ പാർട്ട്ണറും പ്രസിദ്ധ ഗിത്താറിസ്റ്റും കംപോസറും ആൽബട്രോസ്, പ്രിമിറ്റിവ്, ഹെൽവിൻഡ് തുടങ്ങിയ മുംബയ് ബാൻഡുകളുടെ പ്രൊഡ്യൂസറുമായ രാജർഷി ഭട്ടാചാര്യ (35) ഹൃദ്രോഗത്താൽ മുംബയിൽ നിര്യാതനായി. ഉത്തൽ ഭട്ടാചാര്യയും രത്നാ ഭട്ടാചാര്യയുമാണ് മാതാപി​താക്കൾ. മുംബയ് ഐ.ഐ.ടിയിൽനിന്ന് എം.ടെക് നേടിയ ഭട്ടാചാര്യ ആറുവർഷം പ്രൈസ് വാട്ടർ കൂപ്പറിൽ പ്രവർത്തിച്ചിരുന്നു.മയ്യനാട് ഇടയവീട്ടിൽ കേണൽ ആർ.ഭദ്റന്റെയും ഗീതാത്യാഗരാജന്റെയും മകൾ ഗായത്രി ഭദ്റനാണ് ഭാര്യ. മകൻ റിയാൻ. സംസ്കാരം മുംബയി​ൽ നടന്നു.