
വക്കം: വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.സിയുടെ ലാബ് മുറികളുടെ ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശ്രീനാരായണ ഗുരു ഹരിതോദ്യാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗവും, മെറിറ്റ് മോർണിംഗ് പ്രതിഭകളെ ആദരിക്കൽ വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുന്നീസയും, ഒപ്പത്തിനൊപ്പം പദ്ധതി പൂർത്തിയാക്കൽ പ്രഖ്യാപനം ആറ്റിങ്ങൽ ഡി.ഇ.ഒ എസ്. സിന്ധുവും, ടാലന്റ് ബാങ്ക് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷും ഉദ്ഘാടനം ചെയ്തു. ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.കെ. സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഷീലാകുമാരി സ്വാഗതവും, കെ.പി. സന്തോഷ് നന്ദിയും പറഞ്ഞു.