jj

വർക്കല: ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം വർക്കല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടയറയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറിയുമായ ഡോ. വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും ഇന്ത്യൻ ജനതയെ വിഭജിച്ച് കോർപ്പറേറ്റ് നയം നടപ്പിലാക്കാനുമാണ്‌ മോദി സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം വർക്കല ഏരിയാ സെക്രട്ടറി എം.കെ. യൂസഫ്, അഡ്വ. എസ്. ഷാജഹാൻ, അഡ്വ. വി. ജോയി എം.എൽ.എ, വി. സത്യദേവൻ, അഡ്വ. ബി.എസ്. ജോസ് എന്നിവർ സംസാരിച്ചു.