വക്കം: കുടവൂർ എ.കെ.എം ഹൈസ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി പരിക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, മുൻ ഹെഡ് മാസ്റ്റർ ഇബ്രാഹിം കുട്ടി, സിവിൽ സർവീസ് പരീക്ഷയിൽ 4 ാം റാങ്ക് നേടി അസിസ്റ്റന്റ് കളക്ടർ ആയ കടയ്ക്കൽ സ്വദേശി അരുൺ എസ്.നായർ എന്നിവരെയാണ് ആദരിച്ചത്. ചടങ്ങ് വി.ജോയി എം.എൽ. എ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.എം. താഹ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിട്രസ് എ. നിസ, കൺവിനർ ബി.അൻസാർ എന്നിവർ സംസാരിച്ചു.