mla

കാട്ടാക്കട:കുച്ചപ്പുറം റൈസിംഗ് സ്റ്റാർ ഗ്രന്ഥശാലയുടെയും എനർജി മാനേജ്‌മെന്റ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ഊർജ്ജകിരൺ ശില്പശാല ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഊർജ്ജകാര്യശേഷിയും ഊർജ്ജസംരക്ഷണവും എന്ന വിഷയത്തിൽ കെ.ആർ.രാജീവ് വിഷയാവതരണം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാകുമാരി കുമാരി വൈസ്‌ പ്രസിഡന്റ്,ബ്ലോക്ക് പഞ്ചായത്തംഗം സുനിത,കുടുംബശ്രീ ചെയർപേഴ്‌സൺ അനസൂയ, ഗ്രന്ഥശാല സെക്രട്ടറി ആർ.ബി.സൂരജ്, എ.മഞ്ജുഷ എന്നിവർ സംസാരിച്ചു.