dec08e

ആറ്റിങ്ങൽ: യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കോരാണി ഇന്റർനാഷണൽ സ്കൂളിനു സമീപം താമസിക്കുന്ന കുട്ടൻ എന്ന സനൽകുമാർ (45)​,​ മകൻ ഉണ്ണിക്കണ്ണൻ എന്ന വിമൽകുമാർ (25)​,​ ചെമ്പകമംഗലം പൊയ്കയിൽ സ്വദേശി ബിനു( 33)​,​ കോരാണി ഇന്റർനാഷണൽ സ്കൂളിന് സമീപം താമസിക്കുന്ന വിജേഷ് ( 25)​ എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്ര് ചെയ്തത്.

ഊരൂപൊയ്ക പുന്നവേലിക്കോണം ലതാഭവനിൽ വിഷ്ണു (30)​, ആറ്റിങ്ങൽ മങ്കാട്ടുമൂല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം ലതാഭവനിൽ അച്ചു എന്ന അഖിൽ (24)​ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വിഷ്ണുവിന്റെ സുഹൃത്തുക്കളും പ്രതിയായ വിമൽകുമാറും തമ്മിലുണ്ടായ മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുധീഷ് ബാബുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ സി.ഐ മിഥുൻ,​ എസ്.ഐ രാഹുൽ,​ എസ്.സി.പി ഒമാരായ അനിൽകുമാർ,​ ശ്രീരാജ്,​ ബിനോജ്,​ ബിജുപിള്ള,​ സി.പി.ഒമാരായ ജയകുമാർ,​ ഷൈൻ നിധിൻ,​ ശ്രീജിത്ത് എന്നിരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.