ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ ജന്മദിനത്തിലെ ചതയം തിരുനാൾ നക്ഷത്രഗുരുപൂജ 10ന് നടക്കും. രാവിലെ പ്രഭാതപൂജ, ഗുരുദേവകൃതികളുടെ പാരായണം എന്നിവയ്‌ക്ക് ശേഷം സന്യാസിമാരുടെയും ബ്രഹ്മചാരികളുടെയും നേതൃത്വത്തിൽ ഗുരുപൂജ നടക്കും. രാവിലെ 10ന് ഗുരുദേവൻ രചിച്ച ഹോമമന്ത്റം ചൊല്ലി ഭക്തജന പങ്കാളിത്തത്തോടെ ശാന്തിഹവനയജ്ഞം നടക്കും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. സ്വാമി വിശാലാനന്ദ ഗുരുദേവകൃതികളെ ആസ്പദമാക്കി പഠനക്ലാസ് നയിക്കും.