
വെള്ളറട: അന്തർസംസ്ഥാന വാഹന മോഷ്ടാക്കളായ രണ്ട് യുവാക്കളെ മഹാരാഷ്ട്രയിൽ നിന്ന് വെള്ളറട പൊലീസ് പിടികൂടി. കുന്നത്തുകാൽ മണ്ണൻകോട് അനീഷ് ഭവനിൽ അനീഷ്(27), കുന്നത്തുകാൽ നാറാണി കാലായിൽ കരിക്കുളം വീട്ടിൽ ഷൈൻ (22)എന്നിവരാണ് മഹാരാഷ്ട്ര ലേബർകോർട്ട് റെയിൽവേ പാലത്തിന് സമീപത്ത് നിന്ന് അറസ്റ്റിലായത്.
എതാനും ആഴ്ചകൾക്ക് മുമ്പ് കുന്നത്തുകാൽ സ്വദേശി ജസ്റ്റിൻരാജിന്റെ ജീപ്പ് മോഷണം പോയിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ചതും ഇവരാണെന്ന് കണ്ടെത്തി. വെള്ളറട സി.ഐ മൃദുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫോട്ടോ..............പ്രതികൾ...
2).ഷൈൻ.