നെടുമങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ നെടുമങ്ങാട് നിയോജക മണ്ഡലം വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ കുറുപ്പ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജി.പരമേശ്വരൻ നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണൻ, സെക്രട്ടറി തെങ്ങിൻകോട് ശശി, അച്ചടക്ക സമിതി സംസ്ഥാന ചെയർമാൻ സി.രാധാകൃഷ്ണൻ നായർ, എ.വാസു, റഷീദ് കൊഞ്ചിറ, അബ്ദുൽ വാഹിദ്, ജി.സൈറസ് തുടങ്ങിയവർ പ്രസംഗിച്ചു.മണ്ഡലം പ്രസിഡന്റ് കെ.ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ എസ്.ആർ കേരളവർമ്മ സ്വാഗതവും സെക്രട്ടറി ബി.ആർ ഹരികുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.ഗോപിനാഥൻ നായർ (പ്രസിഡന്റ്),ടി.ദേവദാസ്, എ.അബ്ദുൽവാഹിദ്‌, ആർ.സുകു (വൈസ് പ്രസിഡന്റുമാർ), എസ്.ആർ കേരളവർമ്മ (സെക്രട്ടറി), കെ.ഭുവനചന്ദ്രൻ നായർ, എ.അബ്ദുൽ അസീസ്, കെ.വത്സലകുമാരി (ജോയിന്റ് സെക്രട്ടറിമാർ), എം.ശശിധരൻ (ട്രഷറർ), ജെ.മീന (വനിതാ ഫോറം പ്രസിഡന്റ്), ആർ.പുഷ്പകല അമ്മാൾ (വനിതാ ഫോറം സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.