
വിഴിഞ്ഞം: വീടിനുള്ളിൽ കുടുങ്ങിയ വൃദ്ധയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കോവളം തിയേറ്രർ ജംഗ്ഷനിൽ ശ്രീജ നിവാസിൽ സുജാതയെയാണ് (80) രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. രാവിലെ കട്ടിൽ നിന്ന് വീണ് ഇവർ അവശനിലയിലാവുകയും വാതിൽ തുറക്കാൻ കഴിയാതാവുകയുമായിരുന്നു. തുടർന്ന് ബന്ധുവിന്റെ സഹായത്തോടെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. അകത്തുനിന്ന് പൂട്ടിയ നിലയിലുള്ള വീടിന്റെ പൂട്ട് പൊളിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. പഞ്ചായത്ത് അംഗം വിജയ പ്രദീപ്, പൊതുപ്രവർത്തകനായ മോഹൻ, ജനമൈത്രി പൊലീസ് എ.എസ്.ഐ ബിജു, സി.പി.ഒ പ്രീത എന്നിവർ സ്ഥലത്തെത്തി സുജാതയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
മകനോടൊപ്പം താമസിച്ചിരുന്ന ഇവർ മകന് കൊവിഡ് ബാധിച്ച് ചികിത്സയിലായതിനെ തുടർന്നാണ് ഒറ്റയ്ക്കായത്.