
നെടുമങ്ങാട്: റവന്യുടവർ തണൽ കൂട്ടായ്മയുടെ മുൻ പ്രസിഡന്റും മുൻ മന്ത്രിയുമായ കെ.ശങ്കരനാരായണ പിള്ളയുടെ സ്‌മരണയ്ക്കായി റവന്യുടവറിൽ ഒരുക്കിയ ലൈബ്രറിയുടെ ഉദ്‌ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.തണൽ പ്രസിഡന്റ് സുൽഫി ഷഹീദ് അദ്ധ്യക്ഷത വഹിച്ചു.ജി.സ്റ്റീഫൻ എം.എൽ.എ ഫോട്ടോ അനാച്ഛാദനം നടത്തി. നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ ആദ്യ മെമ്പർഷിപ്പ് വിതരണം നിർവഹിച്ചു.സിനിമ താരം അഷറഫ് പേഴുമൂട് മെമ്പർഷിപ്പ് ഏറ്റുവാങ്ങി.നടൻ കൊല്ലം തുളസി മുഖ്യാതിഥിയായി. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ,സി.പി.എം ഏരിയാ സെക്രട്ടറി ആർ.ജയദേവൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.അരുൺകുമാർ,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ.ഹരിപ്രസാദ്, അജിത, ആദിത്യവിജയകുമാർ,ആർ.രാജ്‌മോഹൻ, കാഞ്ഞിരംപാറ മോഹനൻ, പി.ജി പ്രേമചന്ദ്രൻ, രാജശേഖരൻ, ഷാജഹാൻ, നിത്യദാസ് എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി വി.എം.മഹേന്ദ്രൻ സ്വാഗതവും മായ വി.എസ്.നായർ നന്ദിയും പറഞ്ഞു.