
നെടുമങ്ങാട്: പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ മറ്റു സംസ്ഥാനങ്ങൾ തയ്യാറാകുമ്പോൾ കേരളം തൊടുന്യായങ്ങൾ നിരത്തി ജനങ്ങളെ വഞ്ചിക്കുകയാണെന്നും പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണാധികരം എടുത്തുകളഞ്ഞത് സി.പി.എമ്മിന്റെ പിന്തുണയോടെ രാജ്യം ഭരിച്ച മൻമോഹൻ സിംഗാണെന്നു മറക്കരുതെന്നും ബി.ജെ.പി ദേശീയ സമിതി അംഗം കെ.എ. ബാഹുലേയൻ പറഞ്ഞു. ഇന്ധന വിലവർദ്ധനയ്ക്കെതിരെ ബി.ജെ.പി മണ്ഡലം കമ്മിറ്റി നെടുമങ്ങാട് കച്ചേരി നടയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നെടുമങ്ങാട് ഏരിയാ പ്രസിഡന്റ് ബി.എസ്. ബൈജു, പൂവത്തൂർ ഏരിയാ പ്രസിഡന്റ് അജികുമാർ, ജില്ലാ കമ്മിറ്റി അംഗം നെട്ടയിൽ സുനിലാൽ, സുമയ്യ മനോജ്, സംഗീത രാജേഷ്, ശ്രീകുമാർ, പ്രശാന്ത് പടവള്ളികോണം, സജു പരിയാരം, ബിനു കുറക്കോട്, മുരളി പുലിപ്പാറ, പുലിപ്പാറ മണികണ്ഠൻ, ഉദയൻ, കനകരാജ്, അരുൺ തുടങ്ങിയവർ പങ്കെടുത്തു.