sibu-nair
സിബു നായരും ന്യൂയോർക്കിലെ ആദ്യ വനിതാ ഗവർണറായ കാഥി ഹോചുലും

ന്യൂയോർക്ക്: ന്യൂയോർക് സ്റ്റേറ്റിന്റെ ഏഷ്യാ - അമേരിക്കകാര്യ ഡെപ്യൂട്ടി സെക്രട്ടറിയായി മലയാളി സിബു നായരെ നിയമിച്ചു. ന്യൂയോർക്കിലെ ആദ്യ വനിതാഗവർണറായ കാഥി ഹോചുലാണ് സിബുവിനെ നിയമിച്ചത്. നവംബർ എട്ടിന് ചുമതലയേറ്റു. 12 വർഷമായി ബഫലോ യൂണിവേഴ്സിറ്റി മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന സിബുവിന്റെ പ്രധാന പ്രവർത്തനമേഖല എച്ച്.ഐ.വിയിലും ഹെപ്പറ്റൈറ്റിസിലുമുള്ള ഗവേഷണങ്ങളായിരുന്നു.

കൊല്ലം ശൂരനാട് മേലേവീട്ടിൽ ശിവശങ്കരൻ നായരുടെയും രാധമ്മയുടെയും മകനാണ്. ഭാര്യ ഡോ. മേഘന ബാപർദേകർ. മക്കൾ: തനുഷ്, ശരണ്യ. ശാന്തിനി, ശാലിനി എന്നിവർ സഹോദരങ്ങളാണ്. ശൂരനാട് എച്ച്.എസ്.എസ്, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ്, ബോംബെ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ - കോളേജ് വിദ്യാഭ്യാസം.