
മലയിൻകീഴ് :കെ.പി.സി.സി മുൻ അംഗവും മലയിൻകീഴ് ഗ്രാമപാഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന വി.കെ.മണികണ്ഠൻനായരുടെ അനുസ്മരണ യോഗം ഡി.സി.സി.പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.മലയിൻകീഴ് ഗ്രന്ഥശാല ഹാളിൽ ചേർന്ന യോഗത്തിൽ വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ബാബു കമാർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി.നിർവാഹകസമിതി അംഗം മലയിൻകീഴ് വേണുഗോപാൽ,കെ.പി.സി.സി.സെക്രട്ടറി ആർ.വി.രാജേഷ്,മണ്ഡലം പ്രസിഡന്റ് ഗോപകുമാർ,ഡി.സി.സി.അംഗം ജി.പങ്കജാക്ഷൻ,സഞ്ജയ്,ഐ.എൻ.ടി.യു.സി.ജില്ലാ ജനറൽ സെക്രട്ടറി മലയം ശ്രീകണ്ഠൻനായർ,മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് അംഗം എൽ.അനിത,മായാരാജേന്ദ്രൻ,പേയാട് ശശി മലവിള ബൈജു,ജയകുമാർ,ഡി.മുരുകൻ,നടുക്കാട് അനിൽ എന്നിവർ സംസാരിച്ചു.