വെഞ്ഞാറമൂട്:നെല്ലനാട് ഗ്രാമപഞ്ചായത്തിലെ 60 വയസ്സ് പൂർത്തീകരിക്കാത്ത വിധവ പെൻഷൻ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും പെൻഷൻ തുടർന്ന് ലഭിക്കുന്നതിന് വില്ലേജ് ഓഫീസർ /ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പുനർവിവാഹം ചെയ്തിട്ടില്ല/വിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റും ആധാറിന്റെ പകർപ്പും 30ന് മുമ്പായി ഗ്രാമപഞ്ചായത്തിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.