bjp-parassala

പാറശാല: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പാറശാല മണ്ഡലം കമ്മിറ്റി ധർണ സംഘടിപ്പിച്ചു.കുന്നത്തുകാൽ ജംഗ്ഷനിൽ നടന്ന ധർണ ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി ഉദ്ഘാടനം ചെയ്തു. പാറശാല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി പാറശാല മണ്ഡലം സെക്രട്ടറിമാരായ മണവാരി രതീഷ്, അജയൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശിവകല, ജനറൽ സെക്രട്ടറി മഞ്ജു, മേഖലാ പ്രസിഡന്റുമാരായ ഓംകാർ ബിജു, വർണ സജി, സംസ്ഥാന കൗൺസിൽ അംഗം കൊല്ലയിൽ അജിത്,ചിമ്മിണ്ടി രാജൻ,മോഹൻ റോയ്,രതീഷ് കൃഷ്ണ,ഷാജി ആലത്തൂർ,മാണിനാട് സന്തോഷ്,ദിലീപ്,സജി,മഹേഷ് എന്നിവർ പങ്കെടുത്തു.

ഫോട്ടോ: ബി.ജെ.പി പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി ഉദ്ഘാടനം ചെയ്യുന്നു