തിരുവനന്തപുരം: നഗരസഭാ പരിധിയിൽ വരുന്ന മാളുകൾ ഉൾപ്പെടെയുള്ള വിവിധ കെട്ടിട സമുച്ചയങ്ങൾക്ക് നിയമപരമായ പാർക്കിംഗ് സൗകര്യം ആവശ്യമാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള പാർക്കിംഗ് ഏരിയയ്ക്ക് വാഹന പാർക്കിംഗിന് ഫീസ് നൽകേണ്ടതില്ല. ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പാർക്കിംഗ് ഏരിയ കെട്ടിടത്തിന്റെ അനുബന്ധ സൗകര്യങ്ങളുടെ ഭാഗമായി നിയമപരമായി തന്നെ നിലനിറുത്തേണ്ടതാണെന്നും മേയർ അറിയിച്ചു.