kandal

അഞ്ചുതെങ്ങ്: കല്ലേൻ പൊക്കുടൻ മാൻഗ്രോവ് ട്രീ ട്രസ്റ്റിന്റെ 'തീരം കാക്കാൻ കണ്ടൽ, കണ്ടൽ കാക്കാൻ ഞങ്ങൾ' എന്ന പദ്ധതി പള്ളിപ്പുറം മോഡൽ പബ്ളിക് സ്കൂളുമായി ചേർന്ന് അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ സഹകരണത്തോടെ പൂത്തുറ തീരപ്രദേശത്ത് കണ്ടൽചെടികൾ നട്ടുപിടിപ്പിച്ചു. വി. ശശി എം.എൽ.എ കണ്ടൽ തൈ പ്രദേശവാസികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബൈജുവിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ ലൂയിസ് സ്വാഗതം പറഞ്ഞു. സുനിൽ ആറാട്ടുപുഴ പദ്ധതി വിശദീകരണം നടത്തി. കാര്യവട്ടം ശ്രീകണ്ഠൻ നായർ, വൃക്ഷ വൈദ്യൻ ബിനുമാഷ്, സുഗതം സുകൃതം അദ്ധ്യക്ഷ എസ്. ശ്രീലത എന്നിവർ പ്രസംഗിച്ചു. മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡെൽസി ജോസഫ് കൃതജ്ഞത പറഞ്ഞു.

ഡോ. യു.പി. അനിൽകുമാർ, പള്ളിപ്പുറം ജയകുമാർ, സുഗതം സുകൃതം അംഗങ്ങളായ ഉദയനൻ നായർ, നാരായണൻ തമ്പി, ശ്യാമള കോയിക്കൽ, നിർമ്മല ടീച്ചർ, പ്രദീപ് നന്മ തുടങ്ങിയവർ സംബന്ധിച്ചു.