
പുത്തൂർ: അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുമായി
പോയ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.
പുത്തൂർ എസ്.എൻ.പുരം അദ്വൈത് ഭവനിൽ അഖിൽ ആർ.സാജനാണ് (ഷിജിൻ - 33) മരിച്ചത്. പെരുമ്പാവൂരിൽ നിന്ന് തൊഴിലാളികളെ നാട്ടിലെത്തിച്ച ശേഷം മടങ്ങവേ സിലിഗുഡിക്ക് സമീപം മുമ്പിലെ ടയർ പൊട്ടി ബസ് അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റ അഖിലിൽ സിലിഗുഡിയിലെ പാരാമൗണ്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കൊട്ടാരക്കര ഗവ. അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിജിത. മക്കൾ: അദ്വൈത്, ആദിത്യൻ.