sakthan

അരുവിക്കര:അരുവിക്കര മൈലം നേതാജി ഗ്രന്ഥശാലയുടെ പുതിയ സംരംഭങ്ങളുടെ ഉദ്ഘാടനവും അനുമോദനവും മുൻസ്പീക്കർ എൻ.ശക്തൻനിർവഹിച്ചു.ഗ്രന്ഥശാലാ പ്രസിഡന്റ് തോപ്പിൽ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.എ.എ.ഹക്കിം,ചെറിയകൊണ്ണി ഗോപാലകൃഷ്ണൻ,ഇറയംകോട് രാധാകൃഷ്ണൻ നായർ,ബാബുരാജ്,ജോൺസൻ,സെക്രട്ടറി യു.എസ്.സുഷ,അമൃതകൃഷ്ണ എന്നിവർ സംസാരിച്ചു.ജില്ലാ തല ജൂഡോ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന-ജില്ലാ ഗോൾഡ്മെഡൽ വിജയികളേയും,വിവിധ അവാർഡുകൾ നേടിയവരെയും ആദരിക്കുകയും ഗ്രന്ഥശാലയിൽ പുതുതായി ആരംഭിച്ച കമ്പ്യൂട്ടർസെന്റർ,ഡാൻസ്ക്ലാസ്,നിർദ്ധന വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻക്ലാസ്,നവീകരിച്ച ഗ്രന്ഥശാല എന്നിവയുടെ ഉദ്ഘാടനവും മുൻസ്പീക്കർ എൻ.ശക്തൻ നിർവഹിച്ചു.