കിളിമാനൂർ:ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഷീജാ കുമാരിയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം 14ന് രാവിലെ 10ന് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.മലയാള വേദി പ്രസിഡന്റ് എ.ഷാനവാസ് അദ്ധ്യക്ഷത വഹിക്കും.കിളിമാനൂർ ബി.പി.സി വി.ആർ സാബു സ്വാഗതം പറയും.കവി കുടിയേല ശ്രീകുമാർ,കേരള കൗമുദി കൊല്ലം മുൻ ബ്യൂറോ ചീഫ് സി.വിമൽ കുമാർ എന്നിവർ പുസ്തകം ഏറ്റുവാങ്ങും.ഡയറ്റ് സീനിയർ ലക്ചറർ എ.മുഹമ്മദ് കബീർ ,ഗുരു ചൈതന്യം എം.എം.ജിജുമോൻ എന്നിവർ പുസ്തക പരിചയം നടത്തും.കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് മനോജ്,പി.ആർ.ലിജു,കൊട്ടറ മോഹൻ,ടെന്നിസൺ,വി.എസ്.പ്രദീപ് എന്നിവർ പങ്കെടുക്കും.