
വിതുര: മലയോരമേഖലയെ ചുവപ്പണിയിച്ച് രണ്ടുദിവസമായി വിതുര നാസ് ഒാഡിറ്റോറിയത്തിൽ (കാട്ടാക്കട ശശി നഗറിൽ) നടന്ന വിതുര ഏരിയാ സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ. ഷൗക്കത്തലിയെ ഏരിയാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. മലയോര മേഖലയിലെ പഞ്ചായത്തുകളെ ഉൾക്കൊള്ളിച്ച് മലയോര ടൂറിസം ഇടനാഴി യാഥാർത്ഥ്യമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആറ് പഞ്ചായത്തുകളിലെ ഒൻപത് ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള 142 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് എൻ. കൃഷ്ണൻനായർ, ആനത്തലവട്ടം ആനന്ദൻ, എൻ. രതീന്ദ്രൻ, പുത്തൻകട വിജയൻ, കെ.സി. വിക്രമൻ, സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ചെറ്റച്ചൽ സഹദേവൻ, ജില്ലാ കമ്മിറ്റി അംഗം വി.കെ. മധു, ജി. സ്റ്റീഫൻ എം.എൽ.എ, ഡി.കെ. മുരളി എം.എൽ.എ, വിതുര ഏരിയാ സെക്രട്ടറി അഡ്വ.എൻ. ഷൗക്കത്തലി, സംഘാടകസമിതി ചെയർമാൻ കെ. വിനീഷ്‌കുമാർ, എസ്. സഞ്ജയൻ, പി.എസ്. മധു എന്നിവർ പങ്കെടുത്തു.
എൻ. ഷൗക്കത്തലിക്ക് മൂന്നാമൂഴം
വിതുര: സി.പി.എം വിതുര ഏരിയാ കമ്മിറ്റി സെക്രട്ടറിയായി അഡ്വ.എൻ.ഷൗക്കത്തലിക്ക് ഇത് മൂന്നാമൂഴം. മികച്ച സംഘാടകൻ, ജനസ്വാധീനം എന്നിവ കണക്കിലെടുത്താണ് ഷൗക്കത്തലിയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 21 അംഗ ഏരിയാ കമ്മിറ്റിയെയും പത്ത് ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.
ഏരിയാ കമ്മിറ്റി അംഗങ്ങൾ: അഡ്വ.എൻ. ഷൗക്കത്തലി, എസ്. സഞ്ജയൻ, കെ. വിനീഷ്‌കുമാർ, ജെ. വേലപ്പൻ, എസ്.എൽ. കൃഷ്ണകുമാരി, എ. സനൽകുമാർ, പി.എസ്. മധുസൂദനൻ, ജി.എസ്. ഷാഫി, പേരയം ശശി, ബി. വിദ്യാധരൻകാണി, കെ. ശിവൻകുട്ടിനായർ, കെ.പി. ചന്ദ്രൻ, ചന്ദ്രിക രഘു, എ.എം. അൻസാരി, എം.എൽ. കിഷോർ, വി. വിജുമോഹൻ, എൻ. ശ്രീധരൻ, എസ്. മനോഹരൻ, ഇ. ജയരാജ്, എസ്.പി. അരുൺ, സിയാദ്.