മുടപുരം:അഴൂർ പ്രിമിയർ ലീഗിന്റെ ആഭിമുഖ്യത്തിൽ അഴൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റിൽ വിന്നേഴ്‌സിനുള്ള ട്രോഫിയും ക്യാഷ് അവാർഡും പെരുങ്ങുഴി എസ്.എൻ ബ്രദേഴ്‌സ് കരസ്ഥമാക്കി. രണ്ടാം സ്ഥാനവും ക്യാഷ് അവാർഡും ലക്കി ബോയ്സ് മുട്ടപ്പലവും മൂന്നാം സ്ഥാനം വി.ബി ബ്രദേഴ്‌സ് അഴൂരും കരസ്ഥമാക്കി. ട്രോഫികളും ക്യാഷ് അവാർഡുകളും അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ വിതരണം ചെയ്തു. രാജീവ്ഗാന്ധി കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് അഴൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു.പ്രീമിയർ ലീഗ് ഭാരവാഹികളായ സിദ്ദിഖ്, ബിജിത്ത് ബാബു,സന്തോഷ് എന്നിവർ പങ്കെടുത്തു.