
കടയ്ക്കാവൂർ : സംസ്ഥാന ഗ്രന്ഥശാലാസംഘം സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണാചരണത്തിന്റെ ഭാഗമായി ഗ്രന്ഥശാലാസംഘം അഞ്ചുതെങ്ങ് നേതൃസമിതിയുടെ നേതൃത്വത്തിൽ നെടുംങ്ങണ്ട ശ്രീനാരായണ ബി.എഡ് ട്രെയിനിംഗ് കോളേജിൽ ഭരണഘടനാ സംരക്ഷണസദസ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു ആദ്ധ്യക്ഷത വഹിച്ചു. വി.ശശി എം.എൽ.എ ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.ഷീബ മുഖ്യാതിഥിയായിരുന്നു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എസ്.വേണുഗോപാൽ,എസ്.പ്രവീൺ ചന്ദ്ര എന്നിവർ സംസാരിച്ചു. നേതൃസമിതി കൺവീനർ വിജയ് വിമൽ സ്വാഗതവും കോളേജ് അസി.പ്രൊഫ.എസ്.ചിത്ര നന്ദിയും പറഞ്ഞു. തുടർന്ന് ഭരണഘടന 'കരുതലും കാവലും' എന്ന വിഷയത്തെ സംബന്ധിച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എസ്.പ്രദീപ് കുമാർ ക്ലാസെടുത്തു.