തിരുവനന്തപുരം: സി.ഇ.ടി (കോളേജ് ഒഫ് എൻജിനിയറിംഗ്)​ അലൂമ്‌നി അസോസിയേഷന്റെ പൂർവവിദ്യാർത്ഥി സംഗമം 'സീറ്റ ഡേ നാളെ' ഉച്ചയ്‌ക്ക് 2.30ന് കോളേജിലെ ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന പരിപാടിയിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്ത 200 പേർക്കാണ് പ്രവേശനം. മീറ്റിംഗിൽ 1970,​ 71 ബാച്ചിനെയും 1995 ബാച്ചിനെയും ആദരിക്കും. https://youtu.be/iINK2iYFF0w ലിങ്കിലും തത്സമയം കാണാം. ഓൺലൈൻ വഴി സാംസ്‌കാരിക പരിപാടികളും ഉണ്ടാവും.ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://bit.ly/CETAADAY2021 എന്ന ലിങ്കിൽ രജിസ്‌റ്റർ ചെയ്യണം.വ്യക്തിക്ക് 300 രൂപയും കുടുംബസമേതം പങ്കെടുക്കുന്നവർക്ക് 500 രൂപയുമാണ് രജിസ്ട്രേഷൻ ഫീസെന്ന് സീറ്റ പ്രസിഡന്റ് ഡോ.ജിജി.സി.വി,​ സെക്രട്ടറി ഡോ.പി.കെ.ജയശ്രീ എന്നിവർ അറിയിച്ചു.