swayam-paradirotham

വക്കം: കല്ലമ്പലം ജനമൈത്രി പൊലീസും ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സ്ത്രീസുരക്ഷാ ബോധവത്കരണ ക്ലാസും പരിശീലനവും നടത്തി. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, നാഷണൽ സർവീസ് സ്കീം, നാഷണൽ കേഡറ്റ് കോർപ്സ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയവയിലെ തിരഞ്ഞെടുക്കപ്പെട്ട 60 വനിതാ വോളന്റിയേഴ്സിനെയാണ് പരിശീലകരായി തിരഞ്ഞെടുത്തത്. പരിശീലകർക്ക് വനിതാ പൊലീസ് നൽകുന്ന പരിശീലനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ഗീതാ നസീർ ഉദ്ഘാടനം ചെയ്തു.

വർക്കല ഡി.വൈ.എസ്.പി നിയാസ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ജി. രാജീവിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ പ്രിൻസിപ്പൽ കെ.കെ. സജീവ്, ഒറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ജയപ്രകാശ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ. ലിജ, വാർഡ് മെമ്പർ എസ്. ഷിനി, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.ആർ. മധു, ഹെഡ്മാസ്റ്റർ എൻ. സന്തോഷ്, കല്ലമ്പലം സബ് ഇൻസ്പെക്ടർ ആർ. ജയൻ തുടങ്ങിയവർ സംസാരിച്ചു.