
തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ നടത്തിവന്ന ത്രിദിന സത്യഗ്രഹസമരം സമാപിച്ചു.റെയിൽവേ ഡിവിഷണൽ ഒാഫീസിന് മുന്നിൽ നടന്ന സമാപന പരിപാടി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എം.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ചാല മോഹനൻ, എൻ.പത്മകുമാർ,എ.അശോക് കുമാർ,വിനോദ് കുമാർ,സരസകുമാർ,ആർ.ശരത് ചന്ദ്രബാബു,പി.എൻ.സോമൻ, ജി.ശ്രീകണ്ഠൻ,ജെ.വേണുഗോപാൽ,ആർ.എസ്.അനിൽ,വിശ്വവത്സലൻ,എൻ.എൻ.ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.