1

പൂവാർ: ലോക വയോജന വാരാഘോഷത്തിന്റെ ഭാഗമായി തിരുപുറം ഗ്രാമപഞ്ചായത്തും, പരണിയം ഗവ. ആശുപത്രിയും സംയുക്തമായി ഡോ. അംബേദ്ക്കർ ഭവനിൽ സംഘടിപ്പിച്ച വയോജന മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് തിരുപുറം സുരേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ. വസന്ത അദ്ധ്യക്ഷത വഹിച്ചു. പൂവാർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മിനി, മെമ്പർമാരായ ഗോപാലകൃഷ്ണൻ, ജയകുമാരി, ഗിരിജ, മഞ്ജുഷ, മുൻ പ്രസിഡന്റ് ഷീന ആൽബിൻ, മെഡിക്കൽ ഓഫീസർ ഡോ. സുബി, ഹെൽത്ത് സൂപ്പർവൈസർ ജയപ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്, ജെ.എച്ച്.ഐ ദീപ, ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വയോജനങ്ങൾ സംഘടിപ്പിച്ച സംഗീതസംഗമവും സ്നേഹവിരുന്നും നടന്നു.