aneesj

തിരുവനന്തപുരം : കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) സംസ്ഥാന പ്രസിഡന്റായി ഡോ.നിർമ്മൽ ഭാസ്‌കറിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ചു വർഷം കെ.ജി.എം.സി.ടി.എ സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് സർജറി വിഭാഗത്തിൽ അഡിഷണൽ പ്രൊഫസറാണ്. മറ്റു ഭാരവാഹികളെ സംഘടനയുടെ ആദ്യ യോഗത്തിൽ തിരഞ്ഞെടുക്കും.