bjp

നെയ്യാറ്റിൻകര:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ വീരചരമം പ്രാപിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു.നെയ്യാറ്റിൻകര ആലുംമൂട് ജംഗ്ഷനിൽ ജവാന്മാരുടെ ഛായാചിത്രങ്ങൾ സ്ഥാപിച്ച് മെഴുകുതിരി കത്തിച്ച് പുഷ്പാർച്ചന നടത്തി.വാർഡ് കൗൺസിലറും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റുമായ മഞ്ചത്തല സുരേഷ്, വ്യാപാരി പ്രതിനിധികൾ, വിദ്യാ‌ർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.