
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് താത്കാലികമായി 79 അധിക ബാച്ചുകൾ അനുവദിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ച് സയൻസ് ബാച്ചുകളുടെ എണ്ണം 20 ആക്കി. കൊമേഴ്‌സിന് പത്തും ഹ്യൂമാനിറ്റീസിന് 49ഉം. ഉപരിപഠനത്തിന് അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു. ബാച്ചുകൾ അനുവദിച്ച സാഹചര്യത്തിൽ നിലവിലുള്ള ഒഴിവുകൾ കൂടി ഉൾപ്പെടുത്തി സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്‌ഫറിന് 14 മുതൽ അപേക്ഷ ക്ഷണിക്കും.