
കണിയാപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉനൈസ അൻസാരി, വൈസ് പ്രസിഡന്റ് മജീദാ ബീവി, ബ്ലോക്ക് പഞ്ചായത്തംഗം ഷിബില സക്കീർ, സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതിയംഗങ്ങളായ സോമൻ, അഡ്വ. റഫീഖ്, മധൂമണി, മെമ്പർമാരായ മുരളീധരൻ നായർ, സിത്താര കൃഷ്ണൻകുട്ടി, ബുഷറ നവാസ്, അനിൽകുമാർ, വൈഷ്ണവ, സെക്രട്ടറി സി, അശോക്, കൃഷി ഓഫീസർ ശരണ്യ എന്നിവർ പങ്കെടുത്തു.