tdf

പാറശാല:കോടിക്കണക്കിന് രൂപ വില വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഡിപ്പോയിൽ ഒതുക്കിയിട്ട് കൃത്രിമ ബസ് ക്ഷാമം സൃഷ്ടിക്കുകയും പൊതു മുതൽ നശിപ്പിക്കുക്കയും ചെയ്യുന്നുവെന്നാരോപിച്ച് ടി.ഡി.എഫ് പ്രവർത്തകർ പാറശാലയിൽ പ്രതിഷേധ മാർച്ച് നടത്തി.കെ.എസ്.ആർ.ടി.സിയുടെ പാറശാല ഇടിച്ചക്കപ്ലാമൂട്ടിലെ പാർക്കിംഗ് യാഡിലേക്ക് നടന്ന മാർച്ചിന് തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് മണി നേതൃത്വം നൽകി.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥ്,എ.ടി.ജോർജ്,കെ.എസ്.ടി.ഡബ്ള്യു.യു സംസ്ഥാന സെക്രട്ടറി അജയകുമാർ,കെ.എസ്.ടി.ഡി.യു സംസ്ഥാന സെക്രട്ടറി സോണി,കെ.എസ്.ടി.ഡബ്ള്യു.യു സൗത്ത് ജില്ലാ സെക്രട്ടറി സന്തോഷ്കുമാർ,കെ.പി.സി.സി ജനറൽ സെക്രട്ടറി ആർ.വത്സലൻ,പാറശാല സുധാകരൻ,കൊറ്റാമം വിനോദ് എന്നിവർ പങ്കെടുത്തു.