ddd

കൊ​ല്ലം​:​ ​ജ​ന​കീ​യാ​സൂ​ത്ര​ണ​ ​പ​ദ്ധ​തി​​​ ​പ്ര​കാ​രം​ ​അ​നു​വ​ദി​​​ച്ച​ ​കാ​ലി​​​ത്തൊ​ഴു​ത്തി​​​ന്റെ​ ​നി​​​ർ​മ്മാ​ണ​ ​പൂ​ർ​ത്തീ​ക​ര​ണ​ ​സ​ർ​ട്ടി​​​ഫി​​​ക്ക​റ്റി​​​നാ​യി​​​ ​'​സ​ബ്സി​ഡി​ ​വി​ഹി​ത​'​മെ​ന്നോ​ണം​ 1000​ ​രൂ​പ​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങ​വേ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​വ​ർ​സി​യ​ർ​ ​വി​ജി​ല​ൻ​സ് ​പി​ടി​യി​ൽ.​ ​ഉ​മ്മ​ന്നൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​മൂ​ന്നാം​ ​ഗ്രേ​ഡ് ​ഓ​വ​ർ​സി​യ​ർ​ ​കൊ​ട്ടാ​ര​ക്ക​ര​ ​കി​ഴ​ക്കേ​ക്ക​ര​ ​ച​രു​വി​ള​ ​പു​ത്ത​ൻ​വീ​ട്ടി​ൽ​ ​രാ​ജു​ ​രാ​മ​ച​ന്ദ്ര​നാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​വാ​ള​കം​ ​മേ​ൽ​കു​ള​ങ്ങ​ര​ ​സ്വ​ദേ​ശി​യു​ടെ​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​കൊ​ല്ലം​ ​വി​ജി​ല​ൻ​സ് ​ഡി​വൈ.​എ​സ്.​പി​ ​അ​ബ്ദു​ൾ​ ​വ​ഹാ​ബി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​മൂ​ന്നോ​ടെ​ ​ഇ​യാ​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
പ​രാ​തി​ക്കാ​ര​ന് ​വെ​ട്ടി​ക്ക​വ​ല​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ൽ​ ​നി​ന്നു​ ​ജ​ന​കീ​യാ​സൂ​ത്ര​ണ​ ​പ​ദ്ധ​തി​പ്ര​കാ​രം​ ​കാ​ലി​ത്തൊ​ഴു​ത്ത് ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​ഇ​തി​ന്റെ​ ​പ​ണി​ ​പൂ​ർ​ത്തി​യാ​ക്കു​ക​യും​ ​ചെ​യ്തു.​ ​പൂ​ർ​ത്തീ​ക​ര​ണ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വാ​ങ്ങാ​ൻ​ ​ഓ​വ​ർ​സി​യ​റെ​ ​സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ​കൈ​ക്കൂ​ലി​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​കാ​ലി​ത്തൊ​ഴു​ത്തി​ന് ​സ​ബ്‌​സി​ഡി​ ​ഇ​ന​ത്തി​ൽ​ ​ല​ഭി​ക്കു​ന്ന​ 27,000​ ​രൂ​പ​യി​ലെ​ ​വി​ഹി​ത​മാ​ണ് ​കൈ​ക്കൂ​ലി​യാ​യി​ ​ചോ​ദി​ച്ച​ത്.​ ​വി​ജി​ല​ൻ​സി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഓ​വ​ർ​സി​യ​റെ​ ​മേ​ൽ​കു​ള​ങ്ങ​ര​ ​ജം​ഗ്ഷ​ന് ​സ​മീ​പം​ ​വി​ളി​ച്ചു​ ​വ​രു​ത്തി​ 1000​ ​രൂ​പ​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​തു​ക​ ​വാ​ങ്ങി​യ​ ​ഉ​ട​ൻ​ ​വി​ജി​ല​ൻ​സ് ​സം​ഘം​ ​ഇ​യാ​ളെ​ ​കൈ​യോ​ടെ​ ​പി​ടി​കൂ​ടി.​ ​ഇ​ന്ന് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും​ .