തിരുവനന്തപുരം : പി.ജി ഡോക്ടർമാർ ഇന്ന് മുതൽ അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ച് സമരം ശക്തമാക്കിയ സാഹചര്യത്തിൽ അടിയന്തര ആവശ്യമുള്ള രോഗികൾ മാത്രം സമരം തീരുന്നതുവരെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തി സഹകരിക്കണമെന്ന് കെ.ജി.എം.സി.ടി.എ തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ. ആർ.സി.ശ്രീകുമാറും സെക്രട്ടറി ഡോ.രാജ്.എസ്.ചന്ദ്രനും അഭ്യർത്ഥിച്ചു.നിലവിൽ രോഗീപരിചരണത്തിനായി ആവശ്യത്തിന് ഡോക്ടർമാരില്ലെന്നും അറിയിച്ചു.