തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു. ഇന്നലെ രാത്രി 10.30ഓടെ ചാക്ക ബൈപ്പാസിൽ ലോഡ്സ് ആശുപത്രിക്ക് സമീപമാണ് സംഭവം. ആറ്റിങ്ങൽ വഞ്ചിയൂർ സ്വദേശി മനുവിന്റെ ലോറിക്കാണ് തീടിപടിച്ചത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനാവശ്യമായ പാറയുമായി എത്തിയശേഷം തിരികെ വരുന്നതിനിടെയാണ് ഡാഷ് ബോർഡിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. മനുവും സഹായിയും തീ അണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടയിൽ ചാക്കയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു. ലോറി പൂർണമായും കത്തിനശിച്ചു.