വെഞ്ഞാറമൂട്:കാഞ്ഞാം പാറ സർഗ കൈരളി ആർട്സ് ആൻഡ് സ്പോർട്‌സിന്റെ രജത ജൂബിലി ആഘോഷം 24, 25, 26 തീയതികളിൽ നടക്കും.24ന് രാവിലെ 10ന് പ്രതിഭാ പുരസ്കാര സമർപ്പണവും നിർദ്ധന യുവതികളുടെ വിവാഹവും നടക്കും.ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മന്ത്രി ജി.ആർ അനിൽ നിർവഹിക്കും. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ജയൻ അദ്ധ്യക്ഷത വഹിക്കും.ലൈബ്രറി സെക്രട്ടറി ജി.മോഹൻ സ്വാഗതം പറയും.വി.കെ പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായിരിക്കും.സ്വാമി ഗുരു രത്നം ജ്ഞാന തപസി മുഖ്യ പ്രഭാഷണം നടത്തും.25ന് രാവിലെ 10 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ്.26ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.അടൂർ പ്രകാശ് എം.പി,ആര്യാ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം മുഖ്യ പ്രഭാഷണം നടത്തും.