
പാലോട്:ശശാങ്ക മന്ദിരം മുതൽ തെംസ് തീരം വരെ' എന്ന ആത്മകഥ രചിച്ച ഡോ.എം.സലാഹുദീനെ പെരിങ്ങമ്മല റസിഡന്റ്സ് അസോസിയേഷനും ഫ്രാറ്റ് വിതുര മേഖല കമ്മിറ്റിയും സംയുക്തമായി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.ഫ്രാറ്റ് വിതുര മേഖല സെക്രട്ടറി തെന്നൂർ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. യുവകവി ഡോക്ടർ ചായം ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഡോക്ടർ എം.സലാഹുദീനെ ആദരിച്ചു.ഇക്ബാൽ ട്രസ്റ്റ് സെക്രട്ടറി ഷബീർ മാറ്റാപ്പള്ളി,ജോർജ് ജോസഫ്,ഒഴുകുപാറ അസീസ്,ഇ.സലാഹുദീൻ,അഡ്വ.ജലീൽ,ഇ.ഇബ്രാഹിംകുഞ്ഞ്, അഡ്വ.ഷുക്കൂർ,എം.മഹാസേനൻ,പെരിങ്ങമ്മല വിക്രമൻ തുടങ്ങിയവർ പ്രസംഗിച്ചു.