കിറ്‌ക്കൻ വടക്കാഞ്ചേരിയിൽ

kani

കനി കുസൃതി പൊലീസ് കോൺസ്റ്റബിളിന്റെ വേഷമവതരിപ്പിക്കുന്ന കിറ്‌ക്കൻ വടക്കാഞ്ചേരിയിൽ പുരോഗമിക്കുന്നു. നെന്മാറയും പോത്തുണ്ടി ഡാമിന്റെ പരിസര പ്രദേശങ്ങളുമാണ് മറ്റ് പ്രധാന ലൊക്കേഷനുകൾ. പൊലീസ് സ്‌റ്റേഷൻ അത്ര മോശം സ്ഥലമൊന്നുമല്ല" എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിക്കുന്നത് ഒരു പൊലീസ് സ്റ്റേഷനിലാണ്.നവാഗതനായ ജോഷ്‌ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് പ്രചോദനം ഒരു സംഭവകഥയാണ്. ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പന്റേതാണ് മൂലകഥ.സലിംകുമാർ, വിജയരാഘവൻ, മക്‌ബൂൽ സൽമാൻ, ജോണി ആന്റണി, അനാർക്കലി മരയ്ക്കാർ, അഭിജ എന്നിവരാണ് കിറ്‌‌ക്കനിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഓൾ മീഡിയ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ അജിത് നായർ, ബിന്ധ്യ അജിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ എ.ആർ. കണ്ണനാണ്. പ്രൊഡക്‌ഷൻ കൺട്രോളർ: ഡി. മുരളി.

ഛായാഗ്രഹണം: ഗൗതം ലെനിൻ, എഡിറ്റിംഗ്: രോഹിത്. വി.എസ്, സംഗീതം: മണികണ്ഠൻ അയ്യപ്പ. വസ്‌ത്രാലങ്കാരം: ഇന്ദ്രൻസ് ജയൻ. ന്യൂസ്: വാഴൂർ ജോസ്.